എല്‍ഡിഎഫിന് തുടര്‍ഭരണം പ്രവചിച്ച് ന്യൂസ് ചാനലുകളുടെ പ്രീപോള്‍ സര്‍വേകള്‍. മാതൃഭൂമി, മനോരമ ന്യൂസ്, മീഡിയവണ്‍ എന്നീ ചാനലുകളാണ് എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിക്കുമെന്ന് ഇപ്പോള്‍ പ്രവചിച്ചിരിക്കുന്നത്. എല്‍ഡിഎഫിന് 77മുതല്‍ 82 സീറ്റുവരെ ലഭിക്കുമെന്നാണ് മനോരമ ന്യൂസ്- വിഎംആര്‍ സര്‍വേ പറയുന്നത്. യുഡിഎഫിന് 54-59 സീറ്റാണ് പ്രവചിച്ചിരിക്കുന്നത്. എന്‍ഡിഎക്ക് മൂന്ന് സീറ്റും പ്രവചനത്തിലുണ്ട്.