കുഞ്ചാക്കോ ബോബനും നയന്‍താരയും ഒന്നിക്കുന്ന 'നിഴല്‍' റിലീസിന് ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലര്‍ ത്രില്ലടിപ്പിക്കുന്നതായിരുന്നു. മുഖത്ത് പ്രത്യേകം തയ്യാറാക്കിയ മുഖംമൂടിയണിഞ്ഞ് ചാക്കോച്ചനും ഒരല്പം സീരിയസ് കഥാപാത്രമായി നയന്‍താരയും വേഷമിടുന്നു. ഇപ്പോളിതാ സിനിമയിലെ കുഞ്ചാക്കോ ബോബന്റെ ലൊക്കേഷന്‍ സ്റ്റില്ലുകള്‍ പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.