ത്രില്ലടിപ്പിക്കാന്‍ കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജ്ജും, നിമിഷ സജയന്റെ 'നായാട്ട്' റിലീസ് പ്രഖ്യാപിച്ചു

കെ ആര്‍ അനൂപ്
ബുധന്‍, 10 മാര്‍ച്ച് 2021 (12:22 IST)
ഈ വര്‍ഷം ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'നായാട്ട്' റിലീസ് പ്രഖ്യാപിച്ചു. ജോജു ജോര്‍ജ്ജ്, കുഞ്ചാക്കോ ബോബന്‍, നിമിഷ സജയന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഏപ്രില്‍ എട്ടിന് പ്രദര്‍ശനത്തിനെത്തും. പോലീസ് യൂണിഫോമില്‍ മൂവരും നില്‍ക്കുന്ന പുതിയ പുതിയ പോസ്റ്ററും പുറത്ത് വന്നു.
 
ചാര്‍ലിയ്ക്ക് ശേഷം സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന സിനിമയാണ് 'നായാട്ട്'. ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ് ചിത്രം.ജോസഫിലൂടെ ശ്രദ്ധേയനായ ഷാഹി കബീറിന്റെതാണ് രചന. ചായാഗ്രഹണം ഷൈജു ഖാലിദും എഡിറ്റിംഗ് മഹേഷ് നാരായണനും നിര്‍വഹിക്കുന്നു. അന്‍വര്‍ അലിയുടെ വരികള്‍ക്ക് വിഷ്ണു വിജയാണ് സംഗീതമൊരുക്കുന്നത്. സംവിധായകന്‍ രഞ്ജിത്തിന്റെയും ശശികുമാറിന്റെയൂം ഉടമസ്ഥതയിലുള്ള ഗോള്‍ഡ് കോയിന്‍ പിക്‌ചേഴ്‌സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article