'മധുരം' ലൊക്കേഷന്‍ ഓര്‍മ്മകളില്‍ ജോജു ജോര്‍ജും അഹമ്മദ് കബീറും, പുത്തന്‍ ചിത്രം ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്

വെള്ളി, 5 മാര്‍ച്ച് 2021 (11:14 IST)
'മധുരം' ഒരുങ്ങുകയാണ്. ടൈറ്റില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ നല്ലൊരു പ്രണയ കഥയായിരിക്കും സിനിമ പറയാന്‍ പോകുന്നത്. ജൂണിനു ശേഷം സംവിധായകന്‍ അഹമ്മദ് കബീറിനൊപ്പം ജോജുജോര്‍ജും വീണ്ടും ഒന്നിക്കുകയാണ്. ഇരുവര്‍ക്കുമിടയിലെ സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്ന പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. സംവിധായകനും നടനും ഇതേ ചിത്രം പങ്കുവെച്ചു. ചിത്രം എല്ലാം പറയുമെന്നു കുറിച്ചുകൊണ്ടാണ് അഹമ്മദ് കബീര്‍ ചിത്രം പങ്കുവെച്ചത്. ഹൃദയത്തിന്റെ ഇമോജി ആണ് ജോജുജോര്‍ജ് കുറിച്ചത്.നേരത്തെ സംവിധായകനെ കെട്ടിപ്പിടിച്ചു കൊണ്ടുള്ള ചിത്രം പങ്കുവെച്ചിരുന്നു.
 
ഷൂട്ടിംഗ് അടുത്തിടെയാണ് പൂര്‍ത്തിയായത്. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ് ചിത്രം. രണ്ട് തലമുറകളുടെ പക്വതയുള്ള പ്രണയത്തെക്കുറിച്ചാണ് 'മധുരം'എന്ന സിനിമ പറയുന്നത്.ജോജുവും ശ്രുതിയും തമ്മിലുള്ള അടിപൊളി പ്രണയ രംഗം ഉള്‍പ്പെടുത്തിക്കൊണ്ട് അടുത്തിടെ ഒരു ടീസര്‍ പുറത്ത് വന്നിരുന്നു.ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, മാളവിക ബാബു ജോസ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ആഷിഖ് അമീര്‍, ഫാഹിം സഫര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോജു ജോര്‍ജ്, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍