മഞ്ജു വാര്യര്‍ ഡോക്ടര്‍, ജയസൂര്യ ആജെ,പ്രജേഷ് സെനിന്റെ 'മേരി ആവാസ് സുനോ' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്
ശനി, 4 സെപ്‌റ്റംബര്‍ 2021 (16:00 IST)
ക്യാപ്റ്റന്‍, വെള്ളം എന്നീ സിനിമകള്‍ക്ക് ശേഷം ജി.പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മേരി ആവാസ് സുനോ'.ജയസൂര്യയും മഞ്ജു വാര്യരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. സിനിമയെ കുറിച്ച് കൂടുതല്‍ അറിയാം.
 
ആര്‍.ജെ.ശങ്കര്‍ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. റേഡിയോ ജോക്കിയായ ശങ്കറിന്റെ ജീവിതത്തിലേക്ക് എത്തുന്ന ഡോക്ടര്‍ രശ്മി എന്ന കഥാപാത്രമായാണ് മഞ്ജു വേഷമിടുന്നത്. ശിവദ നായരും ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്. ഒരു ഘട്ടത്തില്‍ ആര്‍.ജെ.ശങ്കറിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന രശ്മിയിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്.
 
 ജോണി ആന്റണി, സുധീര്‍ കരമന, സോഹന്‍ സീനുലാല്‍, അരുണ്‍, ജി.സുരേഷ് കുമാര്‍, ഗൗതമി നായര്‍, ദേവി അജിത് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.ഷാജി കൈലാസും ശ്യാമപ്രസാദും അതിഥി വേഷങ്ങളില്‍ എത്തുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article