ആര്യ-വിശാല്‍ ചിത്രം 'എനിമി' ലൊക്കേഷനില്‍ മംമ്ത മോഹന്‍ദാസ്, ചിത്രീകരണം പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്

തിങ്കള്‍, 8 മാര്‍ച്ച് 2021 (17:24 IST)
ഏകദേശം എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം നടി മംമ്ത മോഹന്‍ദാസ് വീണ്ടും തമിഴില്‍. 'എനിമി' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് താരം.വിശാല്‍, ആര്യ, മൃണാലിനി രവി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ആക്ഷന്‍ ത്രില്ലറാണ് ഈ ചിത്രം.
 
ദുബായിലെ സിനിമയുടെ ലൊക്കേഷനില്‍ നിന്ന് ഇവിടെ രണ്ട് ഫോട്ടോകള്‍ താരം പങ്കുവെച്ചിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും തമിഴില്‍ എത്തിയതിന്റെ സന്തോഷവും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നതിന്റെ ആവേശവും നടി ഫോട്ടോയ്ക്ക് താഴെ കുറിച്ചു.
 
ഇരുമുഖന്‍ സംവിധായകന്‍ ആനന്ദ് ശങ്കര്‍ ഒരുക്കുന്ന 'എനിമി' എന്ന ചിത്രത്തിലൂടെയാണ് മംമ്ത തമിഴ് പ്രേക്ഷകരുടെ മനസ്സില്‍ ഇടംനേടാന്‍ എത്തുന്നത്.എസ് തമന്‍ ചിത്രത്തിനായി സംഗീതമൊരുക്കുന്നു. ആര്‍ ഡി രാജശേഖര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍