മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി മാമാങ്കം അണിയറയിൽ ഒരുങ്ങുന്നു

Webdunia
വെള്ളി, 19 ഏപ്രില്‍ 2019 (09:16 IST)
വിവാദങ്ങൾ താണ്ടിയൊരുങ്ങുന്ന മാമാങ്കത്തിനായി കാത്തിരിക്കുകയാണ് മാമാങ്കം  ആരാധകർ. മ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിട്ടാണ് മാമാങ്കം ഒരുങ്ങുന്നത്. എം. പദ്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ചരിത്ര സിനിമയായിട്ടാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. മമ്മൂട്ടി ഒന്നിലധികം ഗെറ്റപ്പുകളിലെത്തുന്ന മാമാങ്കത്തിന്റെ അവസാന ഷെഡ്യൂള്‍ ചിത്രീകരിക്കുന്നത് കൂറ്റന്‍ സെറ്റൊരുക്കിയാണ്. വിഷു ആശംസകളുമായിട്ടെത്തിയ അണിയറ പ്രവര്‍ത്തകരാണ് മാമാങ്കത്തിന്റെ സെറ്റ് ഒരുക്കുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞത്.
 
18 ഏക്കറോളം ചിത്രത്തിന് സെറ്റ് ഇട്ടിരിക്കുകയാണ്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ സെറ്റുകളിൽ ഒന്നാണ് മാമാങ്കത്തിനായി ഒരുക്കിയിരിക്കുന്നത്. കണ്ണൂർ, എറണാകുളം, ഒറ്റപ്പാലം, അതിരപ്പിള്ളി തുടങ്ങിയ സ്ഥലങ്ങളാണ് പ്രധാന ലൊക്കേഷൻ. മലയാള സിനിമയിൽ ഒരുപാട് വിവാദങ്ങൾ സൃഷ്ട്ടിച്ച ചിത്രം കൂടിയാണ് മാമാങ്കം. ഷൂട്ടിംഗ് ആരംഭിച്ചതിന് ശേഷം സംവിധായകനെയും കുറച്ചു അണിയറ പ്രവർത്തകരേയും മാറ്റിയാണ് വീണ്ടും ഷൂട്ടിംഗ് ആരംഭിച്ചത്. സംവിധായകൻ സജീവ് പിള്ളയെയും നടൻ ധ്രുവനെയും അവസാന നിമിഷമാണ് ചിത്രത്തിൽ നിന്ന് മാറ്റിയത്.
 
പല പ്രദേശങ്ങളിൽ നിന്നുള്ള ധീര യോദ്ധക്കൾ അവരുടെ ശക്തി തെളിയിക്കാൻ പോരാട്ടത്തിന് ഇറങ്ങുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ചാവേറായിട്ടാണ് മമ്മൂട്ടി ചിത്രത്തിൽ വേഷമിടുന്നത്. സമോറിൻ ഭരണാധികാരികളെ പരാജയപ്പെടുത്തുവാൻ ഇറങ്ങി തിരിക്കുന്ന ഈ യോദ്ധാക്കളുടെ കഥ പറയുന്ന ചിത്രം വലിയ ബഡ്ജറ്റിൽ തന്നെയാണ് ഒരുക്കുന്നത്.
 
മമ്മൂട്ടിയെ കൂടാതെ ഉണ്ണി മുകുന്ദനും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചന്ദ്രോത് പണിക്കർ എന്ന വേഷമാണ് ഉണ്ണി കൈകാര്യം ചെയ്യുന്നത്. കനിഹ, അനു സിത്താര എന്നിവരാണ് നായികമാരായി പ്രത്യക്ഷപ്പെടുന്നത്. തരുൻ രാജ് അറോറ, പ്രാചി തെഹ്‌ലൻ, സുദേവ് നായർ, സിദ്ദിഖ്, അബു സലിം, സുധീർ സുകുമാരൻ തുടങ്ങിയവർ ചിത്രത്തിൽ വേഷമിടുന്നുണ്ട്. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നമ്പിള്ളിയാണ് ചിത്രം നിർമ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article