മമ്മൂട്ടിയുടെ മാമാങ്കത്തില്‍ കലിപ്പ് രംഗങ്ങള്‍; 18 ഏക്കറില്‍ നിര്‍മ്മിച്ച പടുകൂറ്റന്‍ സെറ്റില്‍ നടക്കുന്നത് !

ബുധന്‍, 17 ഏപ്രില്‍ 2019 (20:32 IST)
ഇന്ത്യയിലെ ഏറ്റവും വലിയ സിനിമയാകാന്‍ മമ്മൂട്ടിയുടെ ‘മാമാങ്കം’. എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി 18 ഏക്കറില്‍ പടുകൂറ്റന്‍ സെറ്റ് നിര്‍മ്മിച്ചിരിക്കുന്നു. ഇന്ത്യന്‍ സിനിമയില്‍ ഇത്രയും വലിയ സെറ്റ് ആദ്യമായാണ്.
 
മമ്മൂട്ടി ഉള്‍പ്പെടുന്ന യുദ്ധരംഗങ്ങളും അതിമനോഹരമായ ഗാനരംഗങ്ങളും ഈ സെറ്റിന്‍റെ ഭാഗമാകും. ശ്യാം കൌശലാണ് മമ്മൂട്ടിയുടെ വാള്‍പ്പയറ്റ് രംഗങ്ങളും സ്റ്റണ്ട് രംഗങ്ങളും ചിട്ടപ്പെടുത്തുന്നത്.
 
വമ്പന്‍ ബജറ്റിലൊരുങ്ങുന്ന സിനിമ ഓണത്തിന് റിലീസ് ചെയ്യാനാണ് പദ്ധതി. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് മാമാങ്കം. സാമൂതിരി കാലഘട്ടത്തിലെ കേരളത്തെ പുനര്‍നിര്‍മ്മിക്കുന്ന സിനിമ രക്തരൂഷിതമായ ചാവേര്‍ അധ്യായത്തിലൂടെയാണ് കടന്നുപോകുന്നത്.
 
കനിഹയും അനു സിത്താരയുമാണ് ചിത്രത്തിലെ നായികമാര്‍. ഉണ്ണി മുകുന്ദന്‍ ചന്ത്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ദിക്കിനും മികച്ച വേഷമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍