കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 26 സെപ്‌റ്റംബര്‍ 2023 (16:00 IST)
കന്നി രാശിയിലുള്ളവര്‍ പൊതുവേ തിരക്കുപിടിച്ച സ്വഭാവത്തിന് ഉടമകളായിരിക്കും. ആരെയും വകവയ്ക്കാത്ത ഇവര്‍ ആരോഗ്യവാന്‍മാരും എപ്പോഴും സംസാരിക്കുന്ന ശീലമുള്ളവരും ആയിരിക്കും. ശരീരപ്രകൃതികൊണ്ട് തന്നെ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ച് പറ്റുന്ന ഇവര്‍ ദാനശീലരും കരുണാര്‍ദ്രരും ആയിരിക്കും. ചില ദുസ്വഭാവങ്ങള്‍ മൂലം ഇവരുടെ ആരോഗ്യം ക്ഷയിക്കാനും സാധ്യതയുണ്ട്.
 
കന്നി രാശിയിലുള്ളവര്‍ പൊതുവേ പിശുക്കന്‍മാരായിരിക്കും. നിരവധി ധനാഗമ മാര്‍ഗങ്ങള്‍ ഉണ്ടാവുകയും ചെയ്യും. സ്വകാര്യ അത്യാവശ്യത്തിന് പോലും ചിലവാക്കുന്ന സ്വഭാവം ഇവരില്‍ വിരളമായിരിക്കും. എങ്കിലും ഉത്തരവാദിത്തങ്ങള്‍ ഇവര്‍ സമയാസമയങ്ങളില്‍ ചെയ്ത് തീര്‍ക്കുന്നുണ്ടാവും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍