ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

കെ ആര്‍ അനൂപ്

ചൊവ്വ, 9 ജനുവരി 2024 (15:21 IST)
ആദ്യ കണ്മണിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് നടി അമലപോളും ഭര്‍ത്താവ് ജഗദ് ദേശായിയും. ഗര്‍ഭിണിയായ താരം പുതിയ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ്. അമ്മയാകാന്‍ പോകുന്ന വിവരം ആരാധകരെ അമല അറിയിച്ചത് നിറ വയറിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ടായിരുന്നു.
 
പ്രണയാതുരമായ നിമിഷങ്ങള്‍ ചേര്‍ത്തുള്ള ഫോട്ടോഷൂട്ടിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അമല.നടിയും അവതാരകയുമായ പേളി മാണിയും പേളിയുടെ സഹോദരി റേച്ചലും നടി ശിവദയുമടക്കം നിരവധി ആളുകളാണ് നടിക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Amala Paul (@amalapaul)

പോള്‍ വര്‍ഗീസിന്റെയും ആനീസ് പോളിന്റെയും മകളാണ് അമല. ആലുവയിലാണ് നടിയുടെ കുടുംബം. നവംബറില്‍ ആയിരുന്നു അമല പോളിന്റെ വിവാഹം നടന്നത്. സുഹൃത്ത് കൂടിയായ ജഗത് ദേശായിയാണ് 
നടിയുടെ ഭര്‍ത്താവ്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍