അതിന് ശേഷം ഇപ്പോള്‍ ചിത്രത്തില്‍ പൃഥ്വിരാജ് ജോയിന്‍ ചെയ്തിരിക്കുകയാണ്. പൃഥ്വിക്കും അതിഥിവേഷമാണ് ചിത്രത്തില്‍. കൂടുതല്‍ താരങ്ങള്‍ വരും ദിവസങ്ങളില്‍ ഈ സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്. ആര്യ, ടോവിനോ തോമസ്, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവരും അതിഥി താരങ്ങളായി എത്തുമെന്നാണ് സൂചന.
കൌമാരക്കാരായ പുതുമുഖങ്ങളാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രിയ ആനന്ദ്, സാനിയ ഇയ്യപ്പന്‍, അഹാന കൃഷ്ണ, ബിജു സോപാനം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഓഗസ്റ്റ് സിനിമാസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.