ചിത്രത്തിന്റെ ടൈറ്റിൽ ട്രാക്കിന്റെ ചിത്രീകരണ വേളയിലുള്ള വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. വൈശാഖൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്. നെടുമുടി വേണു, സിദ്ധിഖ്, ഷമ്നാ കാസിം, അന്ന രേഷ്മ രാജൻ, അനുശ്രീ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.