'ബ്രോ ഡാഡി' ചിരിപ്പിക്കും, പുതിയ വിശേഷങ്ങളുമായി കല്യാണി പ്രിയദര്‍ശന്‍

കെ ആര്‍ അനൂപ്
ബുധന്‍, 23 ജൂണ്‍ 2021 (16:20 IST)
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി എന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയുടെ സ്‌ക്രിപ്റ്റ് വായിച്ചശേഷം ബ്രോ ഡാഡിയെക്കുറച്ചുള്ള തന്റെ അഭിപ്രായം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നടി. 
 
'ഇത് ഭയങ്കര കോമഡി ആയിരിക്കും'- കല്യാണി പ്രിയദര്‍ശന്‍ കുറിച്ചു.ശ്രീജിത്ത് എന്നും ബിബിന്‍ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ബ്രോ ഡാഡി ഒരു ഫണ്‍-ഫാമിലി ഫിലിം ആയിരിക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. ചിത്രീകരണം ഉടന്‍ ആരംഭിക്കാനാണ് സാധ്യത.അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണം നിര്‍വഹിക്കുന്നു.ദീപക് ദേവ് സിനിമയ്ക്കായി സംഗീതമൊരുക്കുന്നു.ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മ്മിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article