ഹൃദയത്തിലെ സെല്‍വ വില്ലനാകുന്നു ! നടന്റെ ആദ്യത്തെ മുഴുനീള കഥാപാത്രം,ഇമ്പം ഒരുങ്ങുന്നു

കെ ആര്‍ അനൂപ്
ബുധന്‍, 29 ജൂണ്‍ 2022 (13:00 IST)
ഹൃദയം സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടന്‍ കലേഷ് രാമാനന്ദ് മലയാള സിനിമയില്‍ സജീവമാകുന്നു. നടന്‍ വില്ലന്‍ വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് ഇമ്പം. ദീപക് പറമ്പോള്‍ ആണ് നായകന്‍.
 
താന്‍ ആദ്യമായാണ് മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നും തന്റെ ഭാഗത്തിന്റെ ഡബ്ബിങ് പുരോഗമിക്കുകയാണെന്ന് കലേഷ് പറഞ്ഞു.
 
ശ്രീജിത്ത് ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലാലു അലക്‌സ്, ലാല്‍ ജോസ്, ഇര്‍ഷാദ് അലി, നവാസ് വള്ളിക്കുന്ന്, മീരാ വാസുദേവന്‍, ദിവ്യ എം നായര്‍ ,ദര്‍ശന സുദര്‍ശന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article