ഷെയ്ന്‍ നിഗം, സണ്ണി വെയ്ന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍ തുടങ്ങിയ താരനിര, പുഴു ടീമിന്റെ പുതിയ ചിത്രം

കെ ആര്‍ അനൂപ്

ശനി, 18 ജൂണ്‍ 2022 (09:08 IST)
ഷെയ്ന്‍ നിഗം, സണ്ണി വെയ്ന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു.ഇതുവരെ പേരിട്ടിട്ടില്ലാത്ത സിനിമയുടെ ചിത്രീകരണം ഇന്നുമുതല്‍ ആരംഭിക്കും.
 
'മന്ദാരം', 'ഫൈനല്‍സ്' തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ എം സജാസിന്റെതാണ് തിരക്കഥ. കുറ്റവും ശിക്ഷയും, ആണുംപെണ്ണും തുടങ്ങിയ ചിത്രങ്ങള്‍ക്ക് ക്യാമറ കൈകാര്യം ചെയ്തത പ്രശസ്ത ഛായാഗ്രാഹകന്‍ സുരേഷ് രാജന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
 
'കൈതി', 'വിക്രം വേദ', 'ഒടിയന്‍', 'റോക്കട്രി: ദി നമ്പി ഇഫക്റ്റ്' എന്നീ ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയ സാം സിഎസ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.മഹേഷ് ഭുവനാനന്ദ് എഡിറ്റര്‍, ധന്യ ബാലകൃഷ്ണന്‍ വസ്ത്രാലങ്കാരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍