'ജോജി' റിലീസിന് ഇനി മണിക്കൂറുകള്‍ മാത്രം, പുതിയ ചോദ്യവുമായി അണിയറ പ്രവര്‍ത്തകര്‍ !

കെ ആര്‍ അനൂപ്
ചൊവ്വ, 6 ഏപ്രില്‍ 2021 (17:01 IST)
ഫഹദ് 'ജോജി'യായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഏപ്രില്‍ ഏഴിന് ആമസോണ്‍ പ്രൈമിലൂടെ ചിത്രം പ്രദര്‍ശനത്തിനെത്തും. ഇപ്പോഴിതാ, റിലീസിന് മുന്നോടിയായി 'ദി സ്ട്രഗിള്‍ ഈസ് റിയല്‍' പേരില്‍ പുതിയ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.
 
സാമ്പത്തിക പ്രതിസന്ധി കാരണം വീട്ടില്‍ പോലും ഒരു വിലയും ഇല്ലാതാകുന്ന ഫഹദ് കഥാപാത്രത്തിന്റെ മോശം അവസ്ഥ രസകരമായ രീതിയിലാണ് സംവിധായകന്‍ കാണിച്ചുതരുന്നത്. ടൂറിസം മേഖല പ്രതിസന്ധിയിലാണെന്നും അതിനു ശേഷം പണമെല്ലാം തിരികെ നല്കാമെന്ന ഉറപ്പാണ് ജോജി തന്റെ അച്ഛനോട് പറയുന്നത്.ഈ സാഹചര്യം ഫഹദിന്റെ കഥാപാത്രം എങ്ങനെ നേരിടും എന്ന ചോദ്യമാണ് അണിയറ പ്രവര്‍ത്തകര്‍ പ്രേക്ഷകരോട് ചോദിക്കുന്നത്.
 
ബാബുരാജ്, ഉണ്ണിമായ, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ശ്യാം പുഷ്‌കരാണ് തിരക്കഥ ഒരുക്കുന്നത്. ഷേക് സ്പിയറിന്റെ വിഖ്യാത നാടകം മാക്ബത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article