'കമ്മാര സംഭവം' സംവിധായകന്‍ രതീഷ് അമ്പാട്ടിന്റെ അടുത്ത ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരന്‍, ആന്‍ അഗസ്റ്റിന്‍, അപര്‍ണ ബാലമുരളി എന്നീ താരങ്ങള്‍ !

കെ ആര്‍ അനൂപ്

ബുധന്‍, 10 നവം‌ബര്‍ 2021 (16:17 IST)
'കമ്മാര സംഭവം' സംവിധായകന്‍ രതീഷ് അമ്പാട്ടിന്റെ അടുത്ത ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരന്‍, ആന്‍ അഗസ്റ്റിന്‍, അപര്‍ണ ബാലമുരളി എന്നീ താരങ്ങള്‍ പ്രധാനവേഷത്തിലെത്തുന്നു.എംടി വാസുദേവന്‍ നായരുടെ കഥകളെ അടിസ്ഥാനമാക്കി വരാനിരിക്കുന്ന നെറ്റ്ഫ്‌ലിക്‌സ് ആന്തോളജിയില്‍ ഒരു ചിത്രം രതീഷ് സംവിധാനം ചെയ്യുന്നുണ്ട്.
 
രതീഷിന്റെ ചിത്രത്തിന് കടല്‍ക്കാറ്റ് എന്നാണ് പേരിട്ടിരിക്കുന്നത്.10 ഭാഗങ്ങളുള്ള ആന്തോളജിയില്‍ സംവിധായകരായ പ്രിയദര്‍ശന്‍, ശ്യാമപ്രസാദ്, സന്തോഷ് ശിവന്‍, ജയരാജ്, മഹേഷ് നാരായണന്‍, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരുടെ ചിത്രങ്ങളുമുണ്ട്.
 
മോഹന്‍ലാല്‍, മമ്മൂട്ടി, ബിജു മേനോന്‍, പാര്‍വതി, ഫഹദ് ഫാസില്‍, ശിവദ, ഇന്ദ്രന്‍സ്, നെടുമുടി വേണു തുടങ്ങി ഓരോ ചിത്രങ്ങള്‍ ഉണ്ടാകും.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍