കൊച്ചിയിലെ ഒരു രാത്രി നടക്കുന്ന കഥ, മലയാള സിനിമയില്‍ ഇതുവരെ കാണാത്ത ത്രില്ലറുമായി പുലിമുരുകന്‍ സംവിധായകന്‍ വൈശാഖ്

കെ ആര്‍ അനൂപ്

വ്യാഴം, 23 സെപ്‌റ്റംബര്‍ 2021 (12:02 IST)
അടുത്തിടെയാണ് മോളിവുഡിലും ഒറ്റരാത്രിയില്‍ നടക്കുന്ന സിനിമകള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. പുലിമുരുകന്‍
സംവിധായകന്‍ വൈശാഖിന്റെ അടുത്ത ചിത്രമായ നൈറ്റ് ഡ്രൈവ് അത്തരത്തിലൊരു കഥയാണ് പറയുന്നത്.റോഷന്‍ മാത്യു, അന്ന ബെന്‍, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു.
 
മലയാള സിനിമയില്‍ അധികം കണ്ടിട്ടില്ലാത്ത ത്രില്ലറാണ് ഈ ചിത്രമെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പറഞ്ഞു.കൊച്ചിയിലെ ഒരു രാത്രി നടക്കുന്ന കഥയാണ് സിനിമ. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങള്‍ ഇതുവരെയും ചെയ്യാത്ത തരത്തിലുള്ള കഥാപാത്രങ്ങളെയാണ് നൈറ്റ് ഡ്രൈവില്‍ അവതരിപ്പിക്കുന്നത്. യുവ പ്രേക്ഷകര്‍ക്ക് കഥ ഇഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്ന് അഭിലാഷ് പറഞ്ഞു.അതിജീവനത്തിനായി നടത്തുന്ന ശ്രമങ്ങളും ഇതിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അഭിലാഷ് പിള്ള മനസ്സ് തുറന്നത്.
 
ജോയ് മാത്യുവും കൈലാഷും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍.
ഷാജി കുമാര്‍ ഛായാഗ്രഹണവും രഞ്ജിന്‍ രാജ് സംഗീതവും ഒരുക്കുന്നു.
 
മമ്മൂട്ടിയുടെ 2019 ല്‍ പുറത്തിറങ്ങിയ മധുരരാജയാണ് വൈശാഖ് അവസാനമായി സംവിധാനം ചെയ്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍