'വിണ്ണൈതാണ്ടി വരുവായ'യ്ക്ക് ശേഷം വീണ്ടുമൊരു പ്രണയ ചിത്രം? ഗൗതം മേനോന്‍ ചിമ്പു ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത് വന്നു !

കെ ആര്‍ അനൂപ്
വെള്ളി, 26 ഫെബ്രുവരി 2021 (11:10 IST)
ചിമ്പുവും ഗൗതം മേനോനും വീണ്ടും ഒന്നിക്കുകയാണ്.മൂന്നാമതും ഇരുവരും കൈകോര്‍ക്കുമ്പോള്‍ കോളിവുഡ് ആരാധകര്‍ക്ക് പുതിയ പ്രതീക്ഷകളാണ്. സിനിമയുടെ ടൈറ്റില്‍ പുറത്തുവന്നു. 'നദികളിലെ നീരാടും സൂര്യന്‍' എന്നാണ് പേര് നല്‍കിയിരിക്കുന്നത്.എ ആര്‍ റഹ്മാന്‍ ചിത്രത്തിന് സംഗീതം നല്‍കും.'വിണ്ണൈതാണ്ടി വരുവായ','അച്ചം യെന്‍പത് മദമയെടാ' എന്നീ ചിത്രങ്ങളിലും ഗൗതം മേനോന്‍, ചിമ്പു, എ ആര്‍ റഹ്മാന്‍ എന്നിവര്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. എക്കാലവും സിനിമാപ്രേമികള്‍ പാടി നടക്കുന്ന ഒരുപിടി ഗാനങ്ങളാണ് ഈ കൂട്ടുകെട്ടില്‍ പിറന്നിട്ടുള്ളത്.
 
അതേസമയം ചിത്രത്തിലെ അഭിനേതാക്കളുടേയും അണിയറ പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. നയന്‍താര നായികയായെത്തുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ അടുത്തുതന്നെ പുറത്തുവരും.വേല്‍സ് ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഡോ. ഇഷാരി കെ ഗണേഷ് ആണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article