ബുക്കിംഗിന് ബന്ധപ്പെടുക - ഇട്ടിമാണി കാറ്ററിംഗ് സര്‍വീസ്, തൃശൂര്‍ !

Webdunia
വ്യാഴം, 1 ഓഗസ്റ്റ് 2019 (18:21 IST)
മോഹന്‍ലാലിന്‍റെ ഓണം റിലീസാണ് ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’. നവാഗതരായ ജിബിയും ജോജുവും ചേര്‍ന്നാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തില്‍ അച്ഛനും മകനുമായി ഡബിള്‍ റോളിലാണ് മോഹന്‍ലാല്‍ എത്തുന്നത്.
 
ചൈനയില്‍ താമസിക്കുന്ന ആയോധനവിദഗ്ധനാണ് അച്ഛന്‍. മകന്‍ ഇട്ടിമാണിയാകട്ടെ തൃശൂരില്‍ കാറ്ററിംഗ് സര്‍വീസ് നടത്തുന്നയാളും. ഹണി റോസാണ് ചിത്രത്തിലെ നായിക. ലണ്ടനില്‍ നിന്നെത്തുന്ന നഴ്സ് ആയാണ് ഹണി വേഷമിടുന്നത്.
 
രാധിക ശരത്കുമാര്‍, സിദ്ദിക്ക്, ജോണി ആന്‍റണി, ഹരീഷ് കണാരന്‍, നന്ദു, അജു വര്‍ഗീസ്, സലിം കുമാര്‍ തുടങ്ങിയ പ്രമുഖര്‍ ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. 
 
ഒരു തകര്‍പ്പന്‍ കോമഡി എന്‍റര്‍ടെയ്‌നറായി ഒരുക്കിയിട്ടുള്ള ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന ഓണക്കാലത്ത് പ്രേക്ഷകര്‍ക്ക് ഒരു ഫണ്‍ വിരുന്നായിരിക്കും എന്നുറപ്പിക്കാം. 

അനുബന്ധ വാര്‍ത്തകള്‍

Next Article