“നീ മമ്മുക്ക ഫാനാ?” - പ്രഭു ചോദിച്ചു, “അവര്‍ എന്നുടെ അപ്പ” - ദുല്‍ക്കറിന്‍റെ മറുപടി കേട്ട് പ്രഭു ഞെട്ടി!

Webdunia
വ്യാഴം, 1 ഓഗസ്റ്റ് 2019 (15:27 IST)
മലയാള സിനിമയിലെ യുവ സൂപ്പര്‍താരം ദുല്‍ക്കര്‍ സല്‍മാന്‍ സ്വന്തം പ്രയത്നത്തിലൂടെ സിനിമയില്‍ തന്‍റേതായ ഇടം നേടിയ വ്യക്തിയാണ്. ഒരിക്കലും മമ്മൂട്ടി എന്ന മഹാനടന്‍റെ പേര് തന്‍റെ വിജയത്തിനായി ദുല്‍ക്കര്‍ ഉപയോഗിച്ചിട്ടില്ല. കുട്ടിക്കാലത്ത്, താന്‍ മമ്മൂട്ടിയുടെ മകനാണെന്ന് ഏറെ അടുത്ത സുഹൃത്തുക്കളോടുപോലും ദുല്‍ക്കര്‍ വെളിപ്പെടുത്തിയിരുന്നില്ല. 
 
ചെന്നൈയില്‍ ദുല്‍ക്കറും തമിഴ് നടന്‍ പ്രഭുവിന്‍റെ മകന്‍ വിക്രം പ്രഭുവും ഒരേ സ്കൂളിലാണ് പഠിച്ചിരുന്നത്. വിക്രം പ്രഭുവിന്‍റെ മകന്‍റെ അടുത്ത സുഹൃത്തായിരുന്നു ദുല്‍ക്കര്‍. എന്നാല്‍ താന്‍ മമ്മൂട്ടിയുടെ മകനാണെന്ന് അവനോടും ദുല്‍ക്കര്‍ വെളിപ്പെടുത്തിയിരുന്നില്ല. ഒരിക്കല്‍ മകനൊപ്പം സാക്ഷാല്‍ പ്രഭു തന്നെ ദുല്‍ക്കറിന്‍റെ റൂമിലെത്തി. റൂമില്‍ നിറയെ മമ്മൂട്ടിയുടെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ പ്രഭുവിന് സന്തോഷമായി. താന്‍ സ്വന്തം സഹോദരനെപ്പോലെ സ്നേഹിക്കുന്ന മമ്മുക്കയുടെ ഒരു കടുത്ത ആരാധകനെ ഇതാ കണ്ടെത്തിയിരിക്കുന്നു!
 
“നീ മമ്മുക്ക ഫാനാ?” - പ്രഭു ദുല്‍ക്കറിനോട് ചോദിച്ചു.
 
“അവര്‍ എന്നുടെ അപ്പ” - പതിഞ്ഞ ശബ്ദത്തില്‍ ദുല്‍ക്കര്‍ മറുപടി നല്‍കി. അതുകേട്ട് പ്രഭു ഞെട്ടിപ്പോയി. മലയാളത്തിലെ എക്കാലത്തെയും വലിയ താരത്തിന്‍റെ മകനാണ് തന്‍റെ മന്നില്‍ നില്‍ക്കുന്നത്. 
 
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന കഥയാണിത്. ദുല്‍ക്കര്‍ സല്‍മാനെ അടുത്തറിയാവുന്നവര്‍ ഈ കഥയില്‍ തീരെ അതിശയോക്തി കാണുകയില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article