മകന്റെ ചിത്രത്തില്‍ അഭിനയിച്ച് അമ്മ, ബ്രോ ഡാഡിയിലെ പുത്തന്‍ ലൊക്കേഷന്‍ ചിത്രം

കെ ആര്‍ അനൂപ്
ബുധന്‍, 1 സെപ്‌റ്റംബര്‍ 2021 (08:58 IST)
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'ബ്രോ ഡാഡി'യില്‍ അമ്മ മല്ലിക സുകുമാരനും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മകനായാണ് പൃഥ്വിരാജ് ഈ ചിത്രത്തില്‍ വേഷമിടുന്നത്. ഇരുവരുടെയും അമ്മയുടെ വേഷത്തില്‍ ആകാം മല്ലിക എത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ വരുന്നതേയുള്ളൂ.മല്ലിക സുകുമാരനും മോഹന്‍ലാലും ഒന്നിച്ചുള്ള ഒരു രംഗം ഷൂട്ട് ചെയ്യാനായ സന്തോഷം പൃഥ്വിരാജ് പങ്കുവച്ചു.
 
എക്കാലത്തെയും മികച്ച നടനെയും ഏറ്റവും മികച്ച അമ്മയെയും ഒരേ ഫ്രെയിമില്‍ സംവിധാനം ചെയ്യാന്‍ കഴിയുമ്പോള്‍ എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.
 
ഒരു ക്രിസ്ത്യന്‍ പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമ മൂന്ന് സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. കുടുംബചിത്രം തന്നെയായിരിക്കും ഇത്. ഒരുപാട് ചിരിക്കാനുള്ള രംഗങ്ങളും സിനിമയില്‍ ഉണ്ടാകുമെന്നാണ് വിവരം. ചിത്രത്തിന്റെ 80 ശതമാനത്തോളം ചിത്രീകരണം പൂര്‍ത്തിയായി.

അനുബന്ധ വാര്‍ത്തകള്‍

Next Article