അയ്യപ്പനും കോശിയും ഹിന്ദിയിലേക്ക്; റീമേക്ക് അവകാശം സ്വന്തമാക്കിയത് ജോണ്‍ എബ്രഹാമിന്റെ ജെ എ എന്റെര്‍ടെയ്ന്‍മെന്റ്

ശ്രീനു എസ്
ചൊവ്വ, 26 മെയ് 2020 (17:48 IST)
സൂപ്പര്‍ഹിറ്റ് മലയാളചിത്രം അയ്യപ്പനും കോശിയുടെയും ഹിന്ദി റീമേക്ക് ഇറങ്ങാന്‍ പോകുന്നു. റീമേക്ക് അവകാശം സ്വന്തമാക്കിയത് ജോണ്‍ എബ്രഹാമിന്റെ ജെ എ എന്റെര്‍ടെയ്ന്‍മെന്റാണ്. ജോണ്‍ എബ്രഹാമാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാല്‍ ആരെല്ലാമാണ് ചിത്രത്തില്‍ അഭിനയിക്കുന്നതെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഒറിജിനലിന്റെ തനിമ ചോരാതെ ഹിന്ദിയില്‍ അവതരിപ്പിക്കാന്‍ കഴിയുമെന്നാണ് ജോണ്‍ എബ്രഹാം ട്വിറ്ററില്‍ കുറിച്ചത്.
 
അതേസമയം അയ്യപ്പനും കോശിയുടേയും തമിഴും തെലുങ്കും പതിപ്പുകള്‍ ഇറങ്ങുന്ന വാര്‍ത്ത നേരത്തേ തന്നെ വന്നിരുന്നു. ആടുകളം, ജിഗര്‍ദണ്ട എന്നീചിത്രങ്ങളുടെ നിര്‍മാതാവ് കതിരേശനാണ് ഇതിനുള്ള അവകാശം തമിഴില്‍ നേടിയത്. തമിഴ് നടന്‍ ശശികുമാറാണ് ബിജുമേനോന്‍ അവതരിച്ച അയ്യപ്പനായി എത്തുന്നത്. തെലുങ്കില്‍ റാണ ദഗുബട്ടി പൃഥ്വിരാജിന്റെയും നന്ദമൂരി ബാലകൃഷ്ണന്‍ ബിജുമേനോന്റെ കഥാപാത്രത്തെ അവതരിപ്പിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article