സിനിമാ സെറ്റ് പൊളിച്ച സംഭവം; 'മിന്നല്‍ മുരളിക്ക്' ഐക്യദാര്‍ഢ്യവുമായി സിനിമ മേഖല

ശ്രീനു എസ്

തിങ്കള്‍, 25 മെയ് 2020 (12:10 IST)
കാലടി മണപ്പുറത്ത് നിര്‍മിച്ചിരുന്ന സിനിമ സെറ്റ് പൊളിച്ച സംഭത്തില്‍ പ്രതിഷേധവുമായ സിനിമാ പ്രവര്‍ത്തകര്‍. ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളി എന്ന സിനിമയുടെ സെറ്റാണ് രാഷ്ട്രീയ ബജ്‌റംഗദള്‍ പൊളിച്ചത്. ക്ഷേത്രത്തിനടുത്ത് നിര്‍മിച്ചിരിക്കുന്ന ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് മതവികാരം വ്രണപ്പെടുത്തുന്നവെന്നാരോപിച്ചാണ് തകര്‍ത്തത്.
 
സിനിമാ സെറ്റുകണ്ടാല്‍ പോലും ഹാലിളകുന്ന സംഘ തീവ്രവാദികളെ തടയുകതന്നെ വേണമെന്നാണ് സംവിധാനയകന്‍ ആഷിഖ് അബു ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച സെറ്റിന്റെ അവസ്ഥ ഞെട്ടല്‍ ഉണ്ടാക്കിയെന്ന് അജുവര്‍ഗീസ് പ്രതികരിച്ചു. സംഭവത്തിനെതിരെ സോഷ്യല്‍ മീഡിയകളില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍