ഒടുവില്‍ 'ആടുജീവിതം' കേരളത്തിലെത്തി; എത്തിയത് പൃഥ്വിരാജ് ഉള്‍പ്പെടെ 58 പേരടങ്ങിയ സംഘം

ശ്രീനു എസ്

വെള്ളി, 22 മെയ് 2020 (15:33 IST)
കൊറോണ കാരണം സിനിമാ ഷൂട്ടിങിനിടെ ജോര്‍ദാനില്‍ കുടുങ്ങിപ്പോയ 'ആടുജീവിതം' സിനിമാപ്രവര്‍ത്തകര്‍ കേരളത്തിലെത്തി. നടന്‍ പൃഥ്വിരാജും സംവിധാനയകന്‍ ബ്ലെസിയും അടക്കം 58 പേരാണ് ഇന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങിയത്. ഇവര്‍ക്ക് ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം 14 ദിവസം ക്വാറന്റൈനില്‍ കഴിയേണ്ടിവരും.
 
രാവിലെ ഒന്‍പതുമണിയോടെയാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ സംഘം കൊച്ചിയിലെത്തിയത്. ക്വാറന്റൈനിലേക്കായി കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച് 15നായിരുന്നു ആടുജീവിതത്തിന്റെ ഷൂട്ടിങിനായി സംഘം ജോര്‍ദാനില്‍ പോയത്. പിന്നീട് കൊവിഡിനെ തുടര്‍ന്ന് ജോര്‍ദാനില്‍ കര്‍ഫ്യു പ്രഖ്യാപിച്ചതോടെ സംഘം കുടുങ്ങുകയായിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍