'മാസ്‌കിനെ സ്‌നേഹിച്ചുതുടങ്ങാം' - 7 വർഷമായി മാസ്‌ക് അണിയുന്ന മം‌മ്‌ത മോഹന്‍ദാസ് പറയുന്നു

കെ ആര്‍ അനൂപ്

തിങ്കള്‍, 18 മെയ് 2020 (18:29 IST)
മാസ്‌ക് ഒരു രക്ഷാകവചമാണെന്നാണ് നടി മംമ്ത മോഹന്‍ദാസ് പറയുന്നത്. ക്യാൻസർ ചികിത്‌സയുടെ ഭാഗമായി 2013ല്‍ നടത്തിയ ശസ്‌ത്രക്രിയയ്‌ക്ക് ശേഷം മാസ്‌ക് തന്റെ  ജീവിതത്തിൻറെ ഭാഗമാണെന്ന് മം‌മ്‌ത പറയുന്നു. ആദ്യമൊക്കെ ചില ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു, പിന്നീട് ശീലമായി. ദിവസവും മാസ്‌ക് അണിഞ്ഞ് ജീവിക്കുന്ന ഒരാളാണ് ഞാൻ. അതു തരുന്ന സുരക്ഷിതത്വം വലുതാണ്. മാസ്‌കിനെ സ്നേഹിച്ചു തുടങ്ങാം നമുക്ക് - മംമ്ത പറയുന്നു. 
 
കൊറോണ വൈറസ് വ്യാപനത്തിൻറെ സഹചര്യത്തിൽ മാസ്‌ക് നിർബന്ധമാക്കിയിരിക്കുകയാണ്. എപ്പോഴും കൂടെ കൊണ്ടു നടന്നാല്‍, പല ദുരിതങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കാന്‍ മാസ്‌ക് കൂടെയുണ്ടാകും. 7 വര്‍ഷമായി മാസ്‌ക് എന്റെ ജീവിതത്തിന്റെ ഭാഗമാണ്. 2009ലാണ് കാൻസർ സ്വീകരിച്ചത്, തുടർന്ന് കീമോതെറാപ്പിയിലൂടെ ചികിത്സ തുടങ്ങി. അതിനുശേഷം 2013ല്‍ മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയമായ ശേഷമാണ് മാസ്‌ക് ജീവിതത്തിൻറെ ഭാഗമായത്. അതിനുശേഷം ഒന്നര മാസത്തോളം ആരുമായി ഇടപെടാതെ മുറിയിൽ കഴിയേണ്ടിവന്നു. ആ ദിനങ്ങളിൽ വീട്ടിനുള്ളിൽ തന്നെ മാസ്‌ക് ശീലമാക്കി. ഇപ്പോൾ മാസ്‌ക് ജീവിതത്തിൻറെ ഭാഗമാണ്.
 
ജനങ്ങൾ പുറത്തിറങ്ങുമ്പോൾ മാസ്‌ക് ഉപയോഗിക്കുന്ന രാജ്യമാണ് ജപ്പാൻ. രോഗി അല്ലാത്ത കാലത്തും അവർ അങ്ങനെ തന്നെയാണ്. അത്തരത്തിൽ ഒരു സംസ്‌കാരം വളർത്തണം നമ്മൾക്കും. മാസ്‌കിനെ സ്നേഹിച്ചു തുടങ്ങാം - മംമ്ത പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍