ഫഹദ് ഫാസിലിന് ശേഷം ആസിഫ് അലിയുമായൊരു ചിത്രം,അതിരന്‍ സംവിധായകന്റെ പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു

കെ ആര്‍ അനൂപ്
തിങ്കള്‍, 23 ഓഗസ്റ്റ് 2021 (11:09 IST)
ഫഹദ് ഫാസിലിനെ നായകനാക്കി അതിരന്‍ എന്ന ചിത്രമൊരുക്കിയ സംവിധായകനാണ് വിവേക്. അദ്ദേഹത്തിന്റെ പുതിയ സിനിമയില്‍ നായകനായെത്തുന്നത് ആസിഫ് അലിയാണ്.ബോബി- സഞ്ജയ് ടീമിന്റെതാണ് തിരക്കഥ. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അടുത്തുതന്നെ പുറത്തുവരുന്നമെന്ന് ആസിഫ് അറിയിച്ചു.ബിഗ് ജെ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ജിന്‍സ് വര്‍ഗീസും സെഞ്ച്വറി ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
അതേസമയം നിരവധി ചിത്രങ്ങളാണ് ആസിഫ് അലിയുടെതായി ഒരുങ്ങുന്നത്. രാജീവ് രവി സംവിധാനം ചെയ്യുന്ന കുറ്റവും ശിക്ഷയും, എബ്രിഡ് ഷൈന്‍ ചിത്രം മഹാവീര്യര്‍ തുടങ്ങിയ സിനിമകള്‍ വൈകാതെ തന്നെ പ്രേക്ഷകരിലേക്ക് എത്തും.

അനുബന്ധ വാര്‍ത്തകള്‍

Next Article