ആര്യയുടെ നായികയാകാന്‍ ഐശ്വര്യ ലക്ഷ്മി, സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചു

കെ ആര്‍ അനൂപ്
വെള്ളി, 19 നവം‌ബര്‍ 2021 (16:54 IST)
ആര്യ-ഐശ്വര്യ ലക്ഷ്മി ടീമിന്റെ പുതിയ ചിത്രത്തിന് ടൈറ്റില്‍ നല്‍കി. 'ക്യാപ്റ്റന്‍' എന്നാണ് സിനിമയുടെ പേര്.'ടെഡി' എന്ന സയന്‍സ് ഫിക്ഷന്‍ ചിത്രത്തിനു ശേഷം സംവിധായകന്‍ ശക്തി രാജനൊപ്പം ആര്യ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്.
 
ഇതും സയന്‍സ് ഫിക്ഷന്‍ ചിത്രം ആയിരിക്കും. സിമ്രാന്‍, കാവ്യ ഷെട്ടി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഡി. ഇമ്മാന്‍ സംഗീതം ഒരുക്കുന്നു. ചെന്നൈ, മലേഷ്യ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.
 
ആക്ഷന്‍, ജഗമേ തന്തിരം, പൊന്നിയന്‍ സെല്‍വന്‍ എന്നീ ചിത്രങ്ങള്‍ ആയിരുന്നു ഇതിനുമുമ്പ് ഐശ്വര്യ ലക്ഷ്മി തമിഴ് ചെയ്തിട്ടുള്ളത്. 
ആര്യ,ഐശ്വര്യ ലക്ഷ്മി, സയന്‍സ് ഫിക്ഷന്‍,ടെഡി, തമിഴ് സിനിമ 
Arya, Aishwarya Lakshmi, Science Fiction, Teddy, Tamil Cinema
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article