മദ്യപിച്ചെത്തി ശല്യം ചെയ്യുന്നത് പൊലീസില്‍ പരാതിപ്പെട്ടു; വൈരാഗ്യത്തില്‍ കടയിലിട്ട് തീ കൊളുത്തി, യുവതിക്ക് ദാരുണാന്ത്യം

രേണുക വേണു

ചൊവ്വ, 15 ഏപ്രില്‍ 2025 (08:12 IST)
Ramitha

കാസര്‍ഗോഡ് ബേഡകത്ത് കടയിലിട്ട് തീകൊളുത്തി ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബേഡഡുക്ക മണ്ണെടുക്കത്തെ വാടകക്കെട്ടിടത്തില്‍ പലചരക്കുകട നടത്തുന്ന സി.രമിത (32 വയസ്) ആണ് മരിച്ചത്. 
 
തൊട്ടടുത്ത് കട നടത്തിയിരുന്ന തമിഴ്‌നാട് സ്വദേശി രാമാമൃത (57) പ്രതി. ഇയാള്‍ മദ്യപിച്ചെത്തി തന്നെ ശല്യം ചെയ്യുന്നതായി രമിത പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് രമിതയെ കടയ്ക്കുള്ളിലിട്ട് തീ കൊളുത്തിയത്. രമിതയുടെ ദേഹത്ത് ടിന്നര്‍ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. ഗുരുതര പരുക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 
 
ഈ മാസം എട്ടിന് ഉച്ചകഴിഞ്ഞ് 3.30നായിരുന്നു സംഭവം. മദ്യപിച്ചെത്തിയ പ്രതി ഫര്‍ണിച്ചര്‍ ജോലിക്ക് ഉപയോഗിക്കുന്ന ടിന്നര്‍ രമിതയുടെ ദേഹത്തൊഴിക്കുകയും പന്തത്തില്‍ തീ കൊളുത്തി കടയ്ക്കുള്ളിലേക്ക് എറിയുകയുമായിരുന്നു.കെട്ടിടത്തിനു തീപിടിച്ചതാണെന്നു കരുതി ഓടിയെത്തിയ സമീപവാസികളും സ്വകാര്യ ബസ് ജീവനക്കാരുമാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. കൃത്യം നിര്‍വഹിച്ച ശേഷം ബസില്‍ കയറി രക്ഷപ്പെടാന്‍ നോക്കിയ പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍