ഭർത്താവിന്റെ വിയോഗമുണ്ടായതിന് ശേഷമാണ് പ്രശസ്ത നടി മീനയെ കുറിച്ചുള്ള വാർത്തകൾ വീണ്ടും സജീവമാകുന്നത്. 2022 ലാണ് മീനയുടെ ഭർത്താവ് മരണപ്പെടുന്നത്. സംസ്കാര ചടങ്ങുകളുടെ ദൃശ്യങ്ങൾ വൈറലായിരുന്നു. ഭർത്താവിന്റെ മരണാനന്തര ചടങ്ങുകൾ നടത്തിയത് ഭാര്യയായ മീനയായിരുന്നു. എന്നാൽ അത് ശരിയാണോ എന്ന ചോദ്യാണ് അന്ന് ഉയർന്ന് വന്നത്. അവർക്കെല്ലാമുള്ള മറുപടിയായി മീന പറഞ്ഞ കാര്യങ്ങൾ വൈറലാവുകയാണിപ്പോൾ.
'ആ സമയത്ത് എനിക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്നോ, ആരൊക്കെയാണ് ചുറ്റിനും അവരൊക്കെ എന്താണ് സംസാരിക്കുന്നതെന്ന് എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. എന്നാൽ അതിന് ശേഷമാണ് അന്ത്യകർമങ്ങൾ എങ്ങനെ നടത്തണമെന്നുള്ളതിനെ കുറിച്ചുള്ള ചർച്ച ഞാൻ കണ്ടതെന്ന് മീന പറയുന്നു. അദ്ദേഹം എന്റെ ഭർത്താവാണ്, ഞാൻ അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ ചെയ്തു. അതിൽ ആർക്കാണ് പ്രശ്നമെന്ന് എനിക്കറിയില്ല.
2009 ലായിരുന്നു മീനയും വിദ്യസാഗറും തമ്മിലുള്ള വിവാഹം. സിനിമയിൽ നായികയായി തിളങ്ങി നിൽക്കുമ്പോഴായിരുന്നു മീനയുടെ കല്യാണം. വൈകാതെ മകൾ നൈനികയ്ക്ക് നടി ജന്മം നൽകി. ഈ കാലയളവിൽ സിനിമയിൽ നിന്നും ചെറിയ ഗ്യാപ്പ് എടുത്തെങ്കിലും നായികയായി തന്നെ നടി വീണ്ടും സജീവമായി അഭിനയിച്ചു. കൊറോണ വന്നതോടെയാണ് നടിയുടെ ഭർത്താവിന് അസുഖം ഗുരുതരമാകുന്നത്.