മലയാള സിനിമയിലെ ഏറ്റവും വലിയ വിജയത്തിലേക്ക് കുതിക്കുകയാണ് എമ്പുരാൻ. മാർച്ച് 27 ന് പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ ഇതിനോടകം പല റെക്കോർഡുകളും തകർക്കുകയും പുതിയത് സൃഷ്ടിക്കുകയും ചെയ്തു. ആഗോള ബോക്സ് ഓഫീസിൽ 236 കോടിയ്ക്കും മുകളിലാണ് സിനിമ ഇതുവരെ നേടിയത്. റിലീസ് ചെയ്തിട്ട് 8 ദിവസമായെങ്കിലും ബുക്ക് മൈ ഷോയിലെ ടിക്കറ്റ് വില്പനയിൽ ഇപ്പോഴും എമ്പുരാൻ തന്നെയാണ് ഒന്നാമത്.
അതേസമയം, റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് 30 കോടിയാണ് സിനിമ ഇതുവരെ നേടിയിരിക്കുന്നത്. 84.25 കോടിയാണ് സിനിമയുടെ ഇന്ത്യൻ കളക്ഷൻ. ആഗോള മാർക്കറ്റിൽ നിന്ന് എമ്പുരാൻ 230 കോടി സ്വന്തമാക്കി. ചിത്രം വൈകാതെ മലയാളത്തിലെ ഏറ്റവും വലിയ കളക്ഷൻ ചിത്രമായ മഞ്ഞുമ്മൽ ബോയ്‌സിനെ മറികടക്കും.