അര്‍ജുന്‍ കപൂറിനൊപ്പം തബു,'കുത്തേ' മോഷന്‍ പോസ്റ്റര്‍ പുറത്ത്

കെ ആര്‍ അനൂപ്
തിങ്കള്‍, 23 ഓഗസ്റ്റ് 2021 (17:03 IST)
ആസ്മാന്‍ ഭരദ്വാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കുത്തേ'.തബു, അര്‍ജുന്‍ കപൂര്‍ തുടങ്ങിയ വന്‍ താര നിര ഈ ചിത്രത്തില്‍ അണിനിരക്കുന്നു. സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തുവന്നു. 
നസ്സറുദ്ദിന്‍ ഷാ, കൊങ്കണ സെന്‍, രാധിക മദന്‍, കുമുദ് മിശ്ര, ഷാര്‍ദൂല്‍ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.ലവ് രഞ്ജന്‍, അങ്കുര്‍ ഗാര്‍ഗ് എന്നിവര്‍ ചേര്‍ന്നാണ് 'കുത്തേ'നിര്‍മ്മിക്കുന്നത്.
 
വിശാല്‍ ഭരദ്വാജിന്റെയും ഗായിക രേഖ ഭരദ്വാജയുടെയും മകന്‍ കൂടിയാണ് ആസ്മാന്‍ ഭരദ്വാജ്.

അനുബന്ധ വാര്‍ത്തകള്‍

Next Article