ഒരു പൊലീസുകാരന്റെ ആത്മസങ്കടങ്ങൾ - ദുൽഖർ നായകൻ !

ജോൺസി ഫെലിക്‌സ്
ബുധന്‍, 5 ഓഗസ്റ്റ് 2020 (22:01 IST)
വിക്രമാദിത്യൻ എന്ന ചിത്രത്തിലാണ് ദുൽഖർ സൽമാൻ ഒരു പോലീസ് ഓഫീസറായി അഭിനയിച്ചത്. അതും ആദ്യാവസാനം പൊലീസല്ല. എന്നാൽ ദുൽഖർ പൊലീസായി നിറഞ്ഞുനിൽക്കുന്ന ഒരു സിനിമ അണിയറയിൽ ഒരുങ്ങുകയാണ്.
 
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബോബി - സഞ്ജയ് ടീമാണ്‌ തിരക്കഥയെഴുതുന്നത്. ദുൽഖർ തന്നെ നിർമ്മിക്കുന്ന സിനിമയുടെ ചിത്രീകരണം കോവിഡ് നിയന്ത്രണങ്ങൾ അവസാനിച്ചാലുടൻ ആരംഭിക്കും. ഒരു പോലീസുകാരന്റെ ആത്മസങ്കടങ്ങളാണ് ഈ സിനിമ പറയുന്നത് എന്നാണ് സൂചന.

അനുബന്ധ വാര്‍ത്തകള്‍

Next Article