ചുംബനരംഗം വേണ്ടെന്ന് സായ് പല്ലവി, ഹിന്ദിപ്പടം വേണ്ടെന്ന് നയൻ‌താര !

കെ ആർ അനൂപ്
ബുധന്‍, 5 ഓഗസ്റ്റ് 2020 (20:29 IST)
തെന്നിന്ത്യൻ സിനിമയിലെ പ്രിയ താരങ്ങളാണ് നയൻതാര, സായ് പല്ലവി, അമലാപോൾ എന്നിവർ. ഈ താരങ്ങൾ വേണ്ടെന്നുവച്ച പല ചിത്രങ്ങളും  ഹിറ്റുകളായിട്ടുണ്ട്. സായ് പല്ലവി  'ഡിയർ കോമ്രേഡ്' എന്ന ചിത്രം വേണ്ടെന്നു വച്ചിരുന്നു. റിപ്പോർട്ടുകൾ പ്രകാരം വിജയ് ദേവരക്കൊണ്ടയുടെ നായികയായി സായിയെ ആയിരുന്നു ആദ്യം ക്ഷണിച്ചത്. ചുംബനരംഗം ഉള്ളതിനാൽ ഈ സിനിമ താരം നിരസിച്ചു. പിന്നീട് രശ്മിക മന്ദാനയാണ് ഈ വേഷത്തിലെത്തിയത്.
 
'മഹാനടി' എന്ന സിനിമയിലെ സാവിത്രി എന്ന കഥാപാത്രം അവതരിപ്പിക്കാൻ അമലപോളിനെ ക്ഷണിച്ചിരുന്നു. അന്ന് ചില വ്യക്തിപരമായ പ്രശ്നങ്ങളിലൂടെ കടന്നു പോകുകയായിരുന്നു, അതിനാൽ ഈ വേഷം ചെയ്യാൻ സാധിച്ചില്ലെന്ന് അമല പോൾ പറഞ്ഞിരുന്നു.
 
നയൻതാര ആകട്ടെ ചെന്നൈ എക്സ്പ്രസാണ് നിരസിച്ചത്. ഷാരൂഖ് ഖാന്റെ ചെന്നൈ എക്സ്പ്രസിനായി രോഹിത് ഷെട്ടി നയൻതാരയെ സമീപിച്ചിരുന്നു. എന്നാൽ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ തയ്യാറാകാത്തതിനാൽ അവർ ഈ വാഗ്ദാനം നിരസിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article