ഒ.ടി.ടി റിലീസിന് ഇല്ല, മോഹന്‍ലാലിന്റെ ആറാട്ട് തീയേറ്ററുകളില്‍ തന്നെ

കെ ആര്‍ അനൂപ്
ശനി, 12 ജൂണ്‍ 2021 (12:44 IST)
തിയേറ്ററുകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ മാലിക്, കോള്‍ഡ് കേസ് ഉള്‍പ്പെടെയുള്ള വലിയ ബജറ്റ് ചിത്രങ്ങള്‍ ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്. മോഹന്‍ലാലിന്റെ ആറാട്ടും അത്തരത്തില്‍ ഒ.ടി.ടി റിലീസ് ചെയ്യുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍.
 
 ഈ വര്‍ഷമെങ്കിലും തീയേറ്ററുകളില്‍ എത്തിക്കാനാണ് ആഗ്രഹം.ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.ഓണത്തിന് തിയറ്ററിലെത്തിക്കാനായിരുന്നു പദ്ധതി. അതിനു മുമ്പ് മരക്കാര്‍ റിലീസ് ആയിപ്പോകും എന്നൊക്കെയായിരുന്നു.
ഇന്ന് എന്റെ മുമ്പില്‍ ഓണമില്ല, അടുത്ത റിലീസ് തിയതി എപ്പോഴാണ് എന്ന് ചോദിച്ചാല്‍ അറിയില്ലെന്നും സംവിധായകന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article