വലിയ ബജറ്റിലുള്ള സിനിമകള്‍ ആലോചിക്കുന്നത് ഇന്ന് മലയാളത്തില്‍ അത്ര റിസ്കുള്ള കാര്യമല്ല. ഏത് വലിയ ബജറ്റില്‍ ചിത്രീകരിച്ചാലും അത് തിരിച്ചുപിടിക്കാനും ലാഭം കൊയ്യാനും പറ്റുന്ന മാര്‍ക്കറ്റ് ഇന്ന് മലയാള സിനിമയ്ക്കുണ്ട്. അതുകൊണ്ടുതന്നെ വലിയ ക്യാന്‍വാസിലുള്ള തിരക്കഥകള്‍ക്ക് പിന്നാലെയാണ് ഇന്ന് നിര്‍മ്മാതാക്കള്‍.
ഹനീഫ് അദേനി തിരക്കഥയെഴുതി വിനോദ് വിജയന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രത്തേക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ‘അമീര്‍’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ബജറ്റ് 40 കോടിയാണ്. പൂര്‍ണമായും ദുബായിലാണ് ചിത്രീകരണം.
അമീര്‍ എന്ന അധോലോകനായകനായാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. ‘കണ്‍ഫെഷന്‍സ് ഓഫ് എ ഡോണ്‍’ എന്നാണ് സിനിമയുടെ ടാഗ്‌ലൈന്‍. ഏപ്രില്‍ മാസം ചിത്രീകരണം ആരംഭിക്കുന്ന അമീറിനായി നാല് മാസത്തെ ഡേറ്റാണ് മമ്മൂട്ടി നല്‍കിയിരിക്കുന്നത്.
ഇത്രയുമധികം ദിവസത്തെ ഡേറ്റ് നല്‍കിയതുകൊണ്ടുതന്നെ മമ്മൂട്ടി തന്‍റെ കരിയറിലെ സുപ്രധാനമായ ഒരു ചിത്രമായി അമീറിനെ കാണുന്നു എന്ന് വ്യക്തം. ഒരു അധോലോക നായകന്‍റെ വ്യക്തിജീവിതം ചിത്രീകരിക്കുന്ന സിനിമ ഒരു തകര്‍പ്പന്‍ ആക്ഷന്‍ ഡ്രാമ ആയിരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.
ഗോപി സുന്ദറാണ് ഈ സിനിമയ്ക്ക് സംഗീതം നല്‍കുന്നത്. ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.