ഞാൻ മമ്മൂക്കയുടെ ആരാധിക; മനസ്സുതുറന്ന് സണ്ണി ലിയോൺ

വെള്ളി, 18 ജനുവരി 2019 (18:16 IST)
രംഗീല എന്ന ചിത്രത്തിലൂടെ ഇന്ത്യന്‍ ഹോട്ട് സുന്ദരി സണ്ണി ലിയോണ്‍ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. എന്നാൽ ഈ വാർത്തയേക്കാൾ കൂടുതൽ പ്രേക്ഷകർ ഏറ്റെടുത്തത് സണ്ണി ലിയോൺ മമ്മൂക്കയ്‌ക്കൊപ്പം മധുരരാജയിൽ എത്തുന്നു എന്ന വാർത്തയാണ്.
 
വൈശാഖിന്റെ സംവിധാനത്തിലെത്തുന്ന മമ്മൂട്ടിയുടെ മധുരരാജയില്‍ ഒരു ഐറ്റം ഡാന്‍സിലൂടെ സണ്ണി ലിയോണിനെ എത്തിക്കാനുള്ള ശ്രമത്തിലാണെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. ഒടുവില്‍ സണ്ണി ലിയോണ്‍ തന്നെ ആ വാര്‍ത്ത സ്ഥിരീകരിച്ചിരിക്കുകയാണ്. 
 
താന്‍ മമ്മൂട്ടിയുടെ വലിയ ആരാധികയാണെന്നും അദ്ദേഹത്തോടൊപ്പം ഒരുമിച്ച് സ്‌ക്രീനിലെത്താന്‍ കാത്തിരിക്കുകയാണെന്നുമാണ് സണ്ണി പറഞ്ഞിരിക്കുന്നത്. സിനിമയുടെ കഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഗാനമാണിതെന്നും സണ്ണി വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍