മലയാളത്തിന്റെ സ്വന്തം മമ്മൂക്ക, രാശിയുള്ള നടൻ!

Webdunia
തിങ്കള്‍, 10 ഡിസം‌ബര്‍ 2018 (12:47 IST)
മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. തന്റെ അഭിനയജീവിതത്തിൽ അദ്ദേഹം പകർന്നാടാത്ത വേഷങ്ങളില്ല. മമ്മൂട്ടി ഒരു രാശിയുള്ള നടൻ കൂടിയാണ്. ഈ വർഷം അവസാനിക്കാൻ പോകുകയാണ്. ജനുവരിയിൽ ആദ്യം വന്നത് മെഗാസ്റ്റാറിന്റെ പടം തന്നെയാണ്. 
 
സ്ട്രീറ്റ്‌ലൈറ്റ് എന്ന ചിത്രത്തിലൂടെ മമ്മൂട്ടി തന്നെയാണ് തിരി കൊളുത്തിവെച്ചത്. എന്നാൽ ആദി എന്ന ചിത്രത്തിലൂടെ പ്രണവും മമ്മൂക്കയ്‌ക്കൊപ്പം ഉണ്ടായിരുന്നു. സ്ട്രീറ്റ്‌ലൈറ്റ്സ് വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. ആദി ബ്ലോക്ക്ബസ്റ്റർ ആവുകയായിരുന്നു.
 
എങ്കിലും 2018-ലെ വെടിക്കെട്ടിന് തുടക്കം കുറിച്ചത് മമ്മൂക്ക തന്നെയാണ്. അബ്രഹാമിന്റെ സന്തതികൾ എന്ന ഒരൊറ്റ ചിത്രത്തിലൂടെ സകല റെക്കോർഡും മമ്മൂട്ടി സ്വന്തം പേരിലാക്കിയിരുന്നു. ശേഷം ഉണ്ടായ ഇക്കയുടെ അങ്കിൾ ഹിറ്റായെങ്കിലും പരോൾ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. കുട്ടനാടൻ ബ്ലോഗും കാര്യമായ വിജയം കൈവരിച്ചില്ല. പക്ഷേ, അബ്രഹാമിന്റെ സന്തതികളുടെ വിജയം മറ്റെല്ലാ ചിത്രങ്ങളുടെ ശരാശരി വിജയത്തിനും മുകളിലായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article