സൂര്യയുമായി ഇനി സിനിമ ചെയ്യില്ലെന്ന് ഗൌതം വാസുദേവ് മേനോന് പ്രഖ്യാപിച്ചുകഴിഞ്ഞു. സൂര്യയ്ക്കായി മുമ്പ് ആലോചിച്ചിരുന്ന ‘ധ്രുവനക്ഷത്രം’ എന്ന പ്രൊജക്ട് വിക്രമിന് നല്‍കുകയാണ് ഗൌതം. ഈ സിനിമയില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ റോളിലാണ് വിക്രം എത്തുന്നതെന്ന് സൂചനയുണ്ട്. സൂര്യയെ നായകനാക്കി ചെയ്യാനിരുന്ന അതേ തിരക്കഥയാണ് വിക്രമിന് വേണ്ടി ഉപയോഗിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നയന്‍താരയാണ് ഈ ചിത്രത്തിലെ നായിക.
വിക്രമും നയന്‍താരയും ആദ്യമായാണ് ഒരുമിച്ച് അഭിനയിക്കുന്നത്. പ്രണയവും പ്രതികാരവും തന്നെയായിരിക്കും ഈ സിനിമയിലും ഗൌതം പറയാന്‍ പോകുന്നതെന്നാണ് വിവരം. ഹാരിസ് ജയരാജ് തന്നെ സംഗീതം നിര്‍വഹിക്കുന്ന സിനിമ പ്രണയരംഗങ്ങളാല്‍ സമൃദ്ധമായിരിക്കുമെന്നും ചെന്നൈയില്‍ നിന്നുള്ള വിവരങ്ങള്‍ സൂചിപ്പിക്കുന്നു.
വിക്രമും നയന്‍താരയും ഈ പ്രൊജക്ടിന്റെ കരാറില്‍ ഒപ്പിട്ടതായാണ് റിപ്പോര്‍ട്ട്. വളരെ സ്റ്റൈലിഷായ വിക്രം - നയന്‍സ് ജോഡിയെ ഈ സിനിമയില്‍ കാണാമെന്ന് ഗൌതം ക്യാമ്പില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.
‘ഐ' മെഗാഹിറ്റായതോടെ വിക്രമിന് പിന്നാലെയാണ് ഇപ്പോള്‍ സംവിധായകരും നിര്‍മ്മാതാക്കളും. വമ്പന്‍ സിനിമകളുടെ നീണ്ട നിരയാണ് വിക്രമിനെ കാത്തിരിക്കുന്നത്. ഇതില്‍, വിജയ് മില്‍ട്ടണ്‍ സംവിധാനം ചെയ്ത '10 എണ്‍റതുക്കുള്ളേ' പൂര്‍ത്തിയായിക്കഴിഞ്ഞു.
നയന്‍താരയെയും വിക്രമിനെയും ജോഡിയാക്കി സംവിധായകന് ഭൂപതിപാണ്ഡ്യന് വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു സിനിമ ആലോചിച്ചതാണ്. രാജവേഷം എന്നായിരുന്നു ആ പ്രൊജക്ടിന്റെ പേര്. എന്നാല്‍ ചില പ്രത്യേക കാരണത്താല്‍ ആ സിനിമ യാഥാര്‍ത്ഥ്യമായില്ല.