മലയാളത്തിലെ എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും മോഹന്‍ലാലിന്‍റെ പുലിമുരുകന്‍ ഭേദിക്കുകയാണ്. ആഘോഷപൂര്‍വം പ്രദര്‍ശനത്തിനെത്തിയ ചിത്രം പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഏറ്റുവാങ്ങിയാണ് കുതിക്കുന്നത്. മലയാളത്തില്‍ നിന്ന് 100 കോടി ക്ലബില്‍ ഇടം നേടുന്ന ആദ്യചിത്രമായിരിക്കും പുലിമുരുകന്‍ എന്നതും ഉറപ്പാണ്.
എന്നാല്‍ പുലിമുരുകന്‍റെ ഈ റെക്കോര്‍ഡുകള്‍ എത്രകാലം നിലനില്‍ക്കും എന്ന കാര്യത്തില്‍ സംശയമുണ്ട്. കാരണം, ഇതിലും ബ്രഹ്മാണ്ഡമായ ഒരു മമ്മൂട്ടിച്ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ട് എന്നതുകൊണ്ടുതന്നെ. മഹാഭാരതത്തിലെ കര്‍ണനായി മമ്മൂട്ടി അഭിനയിക്കുന്ന ചിത്രം മധുപാലാണ് സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിന് ‘ധര്‍മ്മക്ഷേത്രം’ എന്ന് പേരിട്ടതായി റിപ്പോര്‍ട്ടുണ്ട്. പി ശ്രീകുമാര്‍ തിരക്കഥയെഴുതുന്ന ഈ സിനിമയുടെ ബജറ്റ് 50 കോടിയാണ്.
ധര്‍മ്മക്ഷേത്രത്തിന്‍റെ മറ്റ് താരങ്ങളെയും സാങ്കേതികപ്രവര്‍ത്തകരെയും തീരുമാനിച്ചുവരികയാണെന്നാണ് സൂചന. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്. മമ്മൂട്ടി നായകനാകുന്ന ഏറ്റവും ചെലവേറിയ സിനിമയായി ധര്‍മ്മക്ഷേത്രം മാറും.
“ഒരു സാധാരണ ചിത്രം പോലെ കര്‍ണന്‍ ചെയ്യാനാവില്ല. അതൊരു വലിയ ക്യാന്‍വാസില്‍ ഒരുക്കേണ്ട സിനിമയാണ്. ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പ് ഏറെ ഹോംവര്‍ക്ക് ആവശ്യമായുണ്ട്. മഹാഭാരതം പോലെ ഒരു ഇതിഹാസമാണ് പുനഃസൃഷ്ടിക്കാനൊരുങ്ങുന്നത്. ആ സമയത്തോടും കാലത്തോടും നീതിപുലര്‍ത്തേണ്ടത് വലിയ ഉത്തരവാദിത്തമാണ്” - മധുപാല്‍ വ്യക്തമാക്കുന്നു.
18 വര്‍ഷത്തെ ഗവേഷണത്തിനും പഠനങ്ങള്‍ക്കും യാത്രകള്‍ക്കും ശേഷമാണ് പി ശ്രീകുമാര്‍ കര്‍ണന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്.
കര്‍ണന്റെ തിരക്കഥ ശ്രീകുമാര്‍ ആദ്യം പറയുന്നത് മോഹന്‍ലാലിനോടാണ്. ആദേഹത്തെ കര്‍ണനായി പരിഗണിക്കുകയും ചെയ്തു. തിരക്കഥ ഇഷ്ടപ്പെട്ട താരം നമുക്കിത് ചെയ്യാമെന്നും പറഞ്ഞു. എന്നാല്‍ പിന്നീട് ഇതേ തിരക്കഥ വായിക്കാനിടയായ മമ്മൂട്ടിക്കും കര്‍ണനെ ഒരുപാടിഷ്ടപ്പെടുകയും ഇത് നമുക്ക് ഒരുമിച്ച് ചെയ്യാമെന്ന് പറയുകയും ചെയ്യുകയായിരുന്നു. മമ്മൂട്ടിക്ക് കര്‍ണന്‍ ഇഷ്ട്മായെന്ന് മനസ്സിലാക്കിയ മോഹന്‍ലാല്‍ പ്രൊജക്ട് അദ്ദേഹത്തിന് വിട്ട് കൊടുക്കുകയായിരുന്നു. ഇതിഹാസ കഥാപാത്രങ്ങള്‍ ചെയ്യുവാനുള്ള മമ്മൂട്ടിയുടെ കഴിവിനെ മാനിച്ചായിരുന്നു അത്.