മൂത്രമൊഴിച്ചിട്ട് കിടന്നത് നന്നായി... ‘പ്രേതം’ ട്രെയിലര്‍ !

Webdunia
ശനി, 9 ജൂലൈ 2016 (19:34 IST)
രഞ്ജിത് ശങ്കര്‍ - ജയസൂര്യ ടീമിന്‍റെ ‘പ്രേതം’ പ്രേക്ഷകരെ അമ്പരപ്പിക്കാനും രസിപ്പിക്കാനും വരുന്നു. ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തുവന്നു. ചിരിയലകള്‍ തീര്‍ക്കുകയും അല്‍പ്പം ഭയപ്പെടുത്തുകയും ചെയ്യുന്ന രീതിയിലാണ് ട്രെയിലര്‍.
 
ഒരു മെന്‍റലിസ്റ്റായാണ് ജയസൂര്യ ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ജോണ്‍ ഡോണ്‍ ബോസ്കോ എന്നാണ് കഥാപാത്രത്തിന്‍റെ പേര്.
 
അജു വര്‍ഗീസ്, പേളി മാണി, ജി പി, ഷറഫുദ്ദീന്‍ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്. മലയാള സിനിമയില്‍ ഇതുവരെയുള്ള ഹൊറര്‍ ചിത്രങ്ങളുടെയെല്ലാം ശൈലി തിരുത്തിയെഴുതുന്ന രീതിയിലാണ് രഞ്ജിത് ശങ്കര്‍ ഈ സിനിമ ഒരുക്കിയിരിക്കുന്നത്.
 
ജയസൂര്യയും രഞ്ജിത് ശങ്കറും ചേര്‍ന്നാണ് നിര്‍മ്മാണം. സെന്‍‌ട്രല്‍ പിക്ചേഴ്സ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.
Next Article