തമിഴകത്തുനിന്ന് കേള്‍ക്കുന്നത് അത്ര ആശാവഹമായ വാര്‍ത്തകളല്ല. മെഗാഹിറ്റുകള്‍ എന്ന് കൊട്ടിഘോഷിച്ച കബാലി, ഭൈരവ, സിങ്കം 3 തുടങ്ങിയവയൊക്കെ പരാജയങ്ങളായിരുന്നു എന്ന് വിതരണക്കാര്‍ തന്നെ വിളിച്ചുപറയുന്ന അവസ്ഥ. ഏന്ത് വിശ്വസിക്കും ഏത് അവിശ്വസിക്കുമെന്ന കണ്‍ഫ്യൂഷനിലാണ് പ്രേക്ഷകര്‍. എന്നാല്‍ മലയാള സിനിമയിലേക്ക് നോക്കൂ. ഇവിടത്തെ കളക്ഷന്‍ റെക്കോര്‍ഡുകളൊന്നും തള്ളായിരുന്നില്ല. ഹിറ്റ് എന്ന് പറഞ്ഞാല്‍ അത് ഹിറ്റ് എന്നുതന്നെയാണ്.
മെഗാഹിറ്റുകള്‍ സൃഷ്ടിക്കുന്നത് മമ്മൂട്ടിയുടെ ശീലമാണ്. അഞ്ചു സിനിമകള്‍ ചെയ്യുമ്പോള്‍ അവയിലൊന്ന് വന്‍ വിജയമായി മാറ്റുന്ന മഹാമന്ത്രം മമ്മൂട്ടിക്ക് സ്വായത്തമാണ്. അതുകൊണ്ടുതന്നെ മമ്മൂട്ടിയുടെ കരിയറില്‍ മഹാവിജയങ്ങള്‍ അനവധി.
മമ്മൂട്ടിയുടെ ഏറ്റവും വലിയ വിജയങ്ങള്‍ തിരഞ്ഞപ്പോള്‍ ലഭിച്ച അനവധി സിനിമകളില്‍ നിന്ന് 10 ചിത്രങ്ങള്‍ തെരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് മലയാളം വെബ്‌ദുനിയ. പല ജോണറുകളിലുള്ള ഈ വന്‍ ഹിറ്റുകള്‍ തന്നെയാണ് വ്യത്യസ്തതയുടെ തമ്പുരാനായ മമ്മൂട്ടിയുടെ പതിറ്റാണ്ടുകള്‍ നീണ്ട താരജീവിതത്തിന്‍റെ രഹസ്യവും.