'ജാക്ക് ആന്‍ഡ് ജില്‍' തമിഴ് പതിപ്പില്‍ സൗബിന്റെ വേഷത്തില്‍ യോഗി ബാബു

കെ ആര്‍ അനൂപ്
തിങ്കള്‍, 7 ജൂണ്‍ 2021 (17:26 IST)
സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന
 'ജാക്ക് ആന്‍ഡ് ജില്‍' വൈകാതെ തന്നെ തീയേറ്ററുകളിലെത്തും എന്നാണ്  പ്രതീക്ഷിക്കുന്നത്. മഞ്ജുവാര്യര്‍, കാളിദാസ് ജയറാം,സൗബിന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന സിനിമയുടെ തമിഴ് പതിപ്പിന്റെ പുതിയ വിശേഷങ്ങളാണ് പുറത്തു വരുന്നത്. 
 
'സെന്റിമീറ്റര്‍' എന്ന പേരിലാണ് തമിഴ് പതിപ്പ് ഒരുങ്ങുന്നത്. സൗബിന്‍ ചെയ്ത വേഷം തമിഴില്‍ യോഗി ബാബു ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
തമിഴ് പതിപ്പിന്റെ മറ്റ് വിവരങ്ങള്‍ ഇതുവരെയും പുറത്തുവിട്ടിട്ടില്ല.
 
 
ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്‍. നെടുമുടി വേണു, രമേശ് പിഷാരടി, ബേസില്‍ ജോസഫ്, ഇന്ദ്രന്‍സ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article