ഹാപ്പി ഹാപ്പി വെഡ്ഡിംഗ് ന് 5 വയസ്സ്, സന്തോഷം പങ്കുവെച്ച് ഒമര്‍ ലുലു

കെ ആര്‍ അനൂപ്

വ്യാഴം, 20 മെയ് 2021 (09:59 IST)
ഒമര്‍ ലുലുവിന്റെ ഹാപ്പി വെഡ്ഡിംഗ് ന് 5 വയസ്സ്. സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി കൊണ്ടാണ് തന്റെ സന്തോഷം സംവിധായകന്‍ പങ്കുവച്ചത്. 2016 മെയ് 20 നാണ് ചിത്രം റിലീസ് ചെയ്തത്. മലയാള സിനിമയിലെ അന്നത്തെ യുവതാരങ്ങളെ അണിനിരത്തികൊണ്ട് വലിയ വിജയം നേടാന്‍ സിനിമയ്ക്കായി. ഒമര്‍ ഫണിന് അഞ്ച് വയസ്സ് എന്നാണ് സംവിധായകന്‍ സിനിമ ഓര്‍ത്തുകൊണ്ട് കുറിച്ചത്.
 
സിജു വില്‍സണ്‍, ഷറഫുദ്ദീന്‍, സൗബിന്‍ സാഹിര്‍, ജസ്റ്റിന്‍ ജോണ്‍ എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്.ഒരു എഞ്ചിനീയറിംഗ് ബിരുദധാരിയും അവന്റെ ജീവിതത്തില്‍ നടക്കുന്ന കാഴ്ചകള്‍ രസകരമായ രീതിയില്‍ അവതരിപ്പിക്കാന്‍ സംവിധായകനായി. ഒമര്‍ ലുലുവിന്റെ തന്നെയാണ് കഥ.രാജീവ് അലുങ്കലും ഹരിനാരായണനും ചേര്‍ന്ന് ഒരുക്കിയ വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ സംഗീതമൊരുക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍