പൊളിച്ചടുക്കി മമ്മൂക്ക; വൈറലായി യാത്രയുടെ ഡബ്ബിംഗ് വീഡിയോ

Webdunia
ശനി, 19 ജനുവരി 2019 (13:00 IST)
മമ്മൂട്ടിയുടെ തെലുങ്ക് ചിത്രമായ യാത്രയുടെ റിലീസിന് ഇനി കുറച്ച് ദിവസങ്ങൾ മാത്രമേ ഉള്ളൂ . ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ. എന്നാൽ ഇപ്പോൾ വൈറലായിരിക്കുന്നത് മമ്മൂക്ക ഡബ്ബ് ചെയ്യുന്ന യാത്രയുടെ വീഡിയോ ആണ്.
 
ഇത്ര പെർഫക്‌ടോടെ മമ്മൂക്കയ്‌ക്ക് ഇത് എങ്ങനെ സാധിക്കുന്നു എന്നാണ് ആരാധകർ ചോദിക്കുന്നത്. മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതം പറയുന്ന യാത്ര ടോളിവുഡില്‍ ഈ വര്‍ഷത്തെ പ്രധാന പ്രോജക്ടുകളില്‍ ഒന്നാണ്. 
 
70 എംഎം എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ വിജയ് ഛില്ല, ശശി ദേവിറെഡ്ഡി എന് നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സത്യന്‍ സൂര്യനാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article