രൺവീർ - തമന്ന ചുംബന വീഡിയോ വൈറൽ; ദീപികയ്‌ക്ക് മുന്നറിയിപ്പുമായി ആരാധകർ

Webdunia
ശനി, 19 ജനുവരി 2019 (11:35 IST)
വിവിധ ഭാഷകളിൽ നിരവധി നല്ല സിനിമകൾ സമ്മാനിച്ച താരസുന്ദരിയാണ് തമന്ന. തമിഴിൽ നിറസാന്നിധ്യമായിരുന്ന താരം ഇപ്പോൾ തെലുങ്കിലാണ് കൂടുതൽ സിനിമകൾ ചെയ്യുന്നത്. എന്നാൽ ഇപ്പോൾ താരം വാർത്തകളിൽ ഇടം നേടിയതിന് കാരണം ഇതൊന്നുമല്ല.
 
തമന്നയും രൺവീറും തമ്മിലുള്ള ഒരു ചുംബന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. കുറച്ചു കാലം മുന്‍പ് രണ്‍വീറും തമന്നയും ഒന്നിച്ചഭിനയിച്ച ഒരു പരസ്യ ചിത്രത്തിന്റെ പ്രമോഷനിടെയായിരുന്നു സംഭവം. 
 
സംഭവം അത്ര അശ്ലീലമൊന്നുമല്ല. എങ്കിലും ദീപികയുടെ ആരാധകരെ ഇത് നന്നായി ബാധിച്ചിട്ടുണ്ട്. ദീപികയുടേയും രൺവീറിന്റേയും വിവാഹം നടന്ന് കുറച്ച് മാസങ്ങൾ മാത്രമേ ആയുള്ളൂ എന്നതുതന്നെയാണ് ആരാധകരെ ചൊടിപ്പിക്കുന്നത്.  ദീപികയോട് ഒന്ന്സൂ ക്ഷിക്കാന്‍ പറഞ്ഞുകൊണ്ടാണ് പലരും വീഡിയോ ഷെയര്‍ ചെയ്യുന്നത്‌.

അനുബന്ധ വാര്‍ത്തകള്‍

Next Article