4 വർഷം ഒരുമിച്ച് താമസിച്ച ശേഷം വിവാഹം എന്തിന്? മറുപടിയുമായി ദീപിക

തിങ്കള്‍, 31 ഡിസം‌ബര്‍ 2018 (09:18 IST)
വിവാഹത്തിന് മുമ്പ് തന്നെ പലതരം ഗോസിപ്പുകൾക്ക് വഴിതെളിച്ചതാണ് ദീപിക രൺവീർ ബന്ധം. ആരാധകർ ആഘോഷമാക്കിയ ദീപ് വീർ വിവാഹം കഴിഞ്ഞ നവംബറിലായിരുന്നു നടന്നത്. നാല് വർഷം മുൻപാണ് ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞത്. ശേഷം ഇരുവരും ഒരുമിച്ച് താമസിക്കുകയായിരുന്നു.
 
ഒന്നിച്ച് താമസിച്ച ശേഷം ഇനിയെന്തിനാണ് വിവാഹമെന്നായിരുന്നു പലരും ചോദിച്ചത്. ഇവർക്ക് മറുപടി നൽകിയിരിക്കുകയാണ് ദീപികയിപ്പോൾ. ‘‘വിവാഹശേഷം ഞങ്ങളുടെ ബന്ധത്തിൽ ചില മാറ്റങ്ങൾ വന്നിട്ടുണ്ട്. എനിക്ക് അവ വാക്കുകളിൽ പ്രകടിപ്പിക്കുക സാധ്യമല്ല. പക്ഷേ മാറ്റങ്ങളുണ്ടായിട്ടുണ്ട്. എനിക്കിപ്പോൾ കൂടുതൽ ഉറപ്പും സന്തോഷവും തോന്നുന്നു. നല്ലൊരു അനുഭവമാണിത്’’ ദീപിക പറഞ്ഞു
 
ദീപികയും രണ്‍വീറും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങി ഏറെനാള്‍ കഴിഞ്ഞിട്ടും ഇരുവരും പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. വിവാഹത്തിന്റെ ക്ഷണക്കത്ത് പുറത്ത് വിട്ടപ്പോഴാണ് പ്രണയത്തെ കുറിച്ച്‌ തുറന്ന് പറഞ്ഞത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍