ഒടിയൻ ഒന്ന് വന്നോട്ടെ, 2.0യുടെ റെക്കോർഡ് എല്ലാം കാറ്റിൽ പറത്തും!

Webdunia
വെള്ളി, 30 നവം‌ബര്‍ 2018 (09:05 IST)
ഇന്ത്യന്‍ ചിത്രങ്ങളുടെ ഐഎംഡിബി ലിസ്റ്റില്‍ രജനികാന്തിന്റെ 2.0യേയും ഷാരൂഖ് ഖാന്റെ സീറോയേയും കടത്തിവെട്ടി ഒന്നാം സ്ഥാനം സ്വന്തമാക്കിയ ചിത്രമാണ് ഒടിയൻ. ഒരു മലയാളം ചിത്രം ഈ ലിസ്‌റ്റിൽ ഇടം നേടുന്നത് ഇത് ആദ്യമായാണ്. 
 
മലയാള സിനിമയുടെ ബജറ്റിനെയും ക്യാന്‍വാസിനെയും അത്ഭുതകരമായി മറികടക്കുന്ന ആദ്യമലയാള ചിത്രമായിരിക്കും ഒടിയനെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോനും അടുത്തിടെ പറയുകയുണ്ടായി‍. ഇനി മോഹന്‍ലാല്‍ മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ എന്നല്ല, ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ എന്നാകും അറിയപ്പെടുകയെന്നും ഒടിയനിലെ അഭിനയത്തിലൂടെ ഈ വർഷത്തെ ഇന്ത്യയിലെ എല്ലാ അവാർഡുകളും അദ്ദേഹം സ്വന്തമാക്കുമെന്നും ശ്രീകുമാര്‍ പറഞ്ഞു. 
 
ഏതായാലും രജനികാന്ത് - ഷങ്കർ കൂട്ടുകെട്ടിൽ ഒന്നിച്ച 2.0 ഇതിനോടകം റിലീസ് ആയി കഴിഞ്ഞു. ചിത്രത്തിന്റെ റെക്കോർഡുകളെല്ലാം ഒടിയൻ തകർത്തെറിയുമെന്നാണ് മോഹൻലാൽ ആരാധകരുടെ വാദം. ഒടിയന്റെ ഒടിവിദ്യകൾ കാണാൻ ഇരിക്കുന്നതേ ഉള്ളുവെന്ന് സാരം.

അനുബന്ധ വാര്‍ത്തകള്‍

Next Article