റിലീസിന് പിന്നാലെ രജനികാന്ത് ചിത്രം 2.0 ഇന്റര്‍നെറ്റില്‍; ഷൂട്ട് ചെയ്‌ത് ആദ്യ ഷോയിലെന്ന് റിപ്പോര്‍ട്ട് - പ്രതിഷേധവുമായി ആ‍രാധകര്‍

വ്യാഴം, 29 നവം‌ബര്‍ 2018 (18:35 IST)
രജനികാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം 2.0 റിലീസ് ചെയ്‌ത് മണിക്കൂറുകള്‍ക്കം ഇന്റര്‍നെറ്റില്‍. തമിൾ റോക്കേഴ്സ് എന്ന വെബ്സൈറ്റിലൂടെ പുറത്തുവന്ന സിനിമയുടെ വ്യാജ പതിപ്പ് രണ്ടായിരത്തോളം പേര്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞു.

രാവിലെ 11.30നാണ് ചിത്രം തമിള്‍ റോക്കേഴ്സില്‍ അപ്‌ലോഡ് ചെയ്തത്. ആദ്യ ഷോയില്‍ തന്നെ ഷൂട്ട് ചെയ്‌ത്  എഡിറ്റ് ചെയ്ത് ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്.

എച്ച്ഡി സമാനമായ ഗുണമേന്‍മയാണ് ഇന്റര്‍നെറ്റ് പതിപ്പിനുള്ളത്. 2.5 ജിബി മുതല്‍ 250 എംബി വരെ വലിപ്പമുള്ള അഞ്ച് വേര്‍ഷനുകള്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

സിനിമാ വ്യവസായത്തിന് ഭീഷണിയാവുന്ന പൈറേറ്റ് വെബ്‌സൈറ്റിനെതിരേ നിയമനടപടികള്‍ കൈക്കൊള്ളണമെന്ന ആവശ്യവുമായി രജനി ആരാധകര്‍ രംഗത്തു വന്നിരിക്കുകയാണ്. അതേസമയം, പരാതി ലഭിക്കാത്തതിനാല്‍ സൈബര്‍ സെല്‍ ഇതുവരെ കേസ് എടുത്തിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍