ബാഹുബലിക്ക് മേലെ പോകുമോ?പ്രഭാസിന്റെ രാജാ സാബ് വേറെ ലെവല്‍ പടം, പ്രതീക്ഷകള്‍ക്കും അപ്പുറം!

കെ ആര്‍ അനൂപ്
ചൊവ്വ, 19 മാര്‍ച്ച് 2024 (10:32 IST)
പ്രഭാസിന്റെ കല്‍ക്കി 2898 എഡി റിലീസിന് ഒരുങ്ങുകയാണ്. രാജാ സാബെന്ന നടന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ഉള്ളടക്കം ഞെട്ടിക്കുന്ന ഒന്നായിരിക്കും എന്ന് നിര്‍മ്മാതാവ് വിശ്വപ്രസാദ് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍. മാത്രമല്ല മികച്ച വിഎഫ്ക്‌സ് ആണ് സിനിമയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്.
 
നിധി അഗര്‍വാളും മാളവിക മോഹനനും നായികമാരായി ചിത്രത്തില്‍ ഉണ്ടാകും.മാരുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തമനു സംഗീതം ഒരുക്കുന്നു.കാര്‍ത്തിക് പളനിയാണ് ഛായാഗ്രാഹണം.
 
കല്‍ക്കി 2898 എഡി പ്രഭാസിന് വലിയ വിജയം കൊണ്ടുവരുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.സംവിധായകന്‍ നാഗ് അശ്വിന്‍ തന്നെയാണ് കഥ ഒരുക്കിയിരിക്കുന്നത്.ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും സിനിമയുടെ കഥ.അവസാനിക്കുന്നത് 2898 എഡിയിലുമായിരിക്കുമെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. 6000 വര്‍ഷങ്ങളായി വ്യാപരിച്ച് നില്‍ക്കുന്നതായിരിക്കും സിനിമയുടെ കഥ. 9 ഭാഗങ്ങളിലായി ചിത്രം റിലീസിന് എത്തും.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article